പാഠപുസ്തകങ്ങളില്ല; അധ്യയനം പ്രതിസന്ധിയിൽ
1228305
Friday, October 7, 2022 10:44 PM IST
തൊടുപുഴ: പാദവാർഷിക പരീക്ഷ കഴിഞ്ഞിട്ടും രണ്ടാം ഭാഗം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്താത്തതിനാൽ അധ്യയനം താളം തെറ്റുന്നു. രണ്ടാം പാദത്തിൽ സ്കൂൾ തലം മുതൽ കലാ, ശാസ്ത്ര, കായിക മേളകൾ നടക്കുന്നതിനാൽ പാഠപുസ്തകം ലഭിക്കാൻ ഇപ്പോൾ നേരിടുന്ന കാലതാമസം വിദ്യാലയങ്ങളിൽ നടക്കുന്ന അധ്യയനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി. എം.നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഫലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ക്ഷീരകർഷകർക്ക്
ഇൻസെന്റീവ്
നൽകി
എഴുകുംവയൽ: മലനാട് മിൽക്ക് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ക്ഷീര കർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്തു. പ്രസിഡന്റ് ജോർജ് അരീപ്പറന്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘം രക്ഷാധികാരി ഫാ.ജോർജ് പാട്ടത്തെക്കുഴി ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ സംഘം സെക്രട്ടറി ബാബു ഒഴുകയിൽ, കമ്മിറ്റി അംഗങ്ങളായ ജോയി വടക്കേക്കര, തങ്കച്ചൻ വാതല്ലൂർ ,സണ്ണി കുറ്റ്യാനി, ജോജോ മൂഴിയാങ്കൽ ,ജോയി മറുകുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.