ചെറുതോണി ടൗണിലെ പാറ പൊട്ടിക്കൽ നിരോധിച്ചു
1243162
Friday, November 25, 2022 10:11 PM IST
ഇടുക്കി: ചെറുതോണി ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ നടത്തുന്ന പാറ പൊട്ടിക്കൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണായ കളക്ടർ ഷീബ ജോർജ് നിരോധിച്ചു.
സംസ്ഥാന പാതയുടെ ഭാഗമായ ചെറുതോണി പന്പുമുതൽ ജംഗ്ഷൻവരെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് പന്പിനു സമീപം ഡിറ്റണേറ്റർ ഉപയോഗിച്ച് പാറ പൊട്ടിച്ചു മാറ്റുന്നത്. ഈ പാറ ചെറുതോണി ഡാമിന്റെ ഇടതുകരയുടെ ഭാഗമായതിനാൽ പാറ പൊട്ടിക്കൽ മൂലം ഡാമിന് ബലക്ഷയമുണ്ടാകുമെന്ന് കെഎസ്ഇബി റിസർച്ച് ആൻഡ് ഡാം സേഫ്റ്റി വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
ഡാം പരിസരത്ത് ബ്ലാസ്റ്റിംഗ് ജോലികളോ കുഴൽക്കിണർ നിർമാണങ്ങളോ നടത്താൻ പാടില്ലെന്നും ഇവ നിരോധിക്കേണ്ടതാണെന്നും കെഎസ്ഇബി അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.