എംജി യൂണിവേഴ്സിറ്റി ഇന്റർ സോണ്‍ വോളി ഇന്ന് തുടങ്ങും
1243165
Friday, November 25, 2022 10:11 PM IST
മുരിക്കാശേരി: എംജി യൂണിവേഴ്സിറ്റി ഇന്റർ സോണ്‍ പുരുഷ വോളി ചാന്പ്യൻഷിപ്പ് ഇന്ന് തുടങ്ങും. മുരിക്കാശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ 28 വരെ നടക്കുന്ന ചാന്പ്യൻഷിപ്പ് ഇന്ന് വൈകുന്നേരം ആറിന് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ ഏഴിന് മത്സരങ്ങൾ ആരംഭിക്കും. 11 വരെയാണ് മത്സരം. ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 7.30 വരെയും മത്സരങ്ങൾ നടക്കും.
നാളെ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മത്സരങ്ങൾ നടക്കും. സെന്റ് തോമസ് കോളജ് പാല, സെന്റ് ജോർജ് കോളജ് അരുവിത്തുറ, സിഎംഎസ് കോളജ് കോട്ടയം, സെന്റ് തോമസ് കോളജ് കോഴഞ്ചേരി, എസ്എച്ച് കോളജ് തേവര, സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി, ഡീ പോൾ കോളജ് അങ്കമാലി, സെന്റ് ജോസഫ് കോളജ് മൂലമറ്റം എന്നീ ടീമുകളാണ് ഇന്റർ സോണ്‍ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.