താമസിക്കുന്നത് പട്ടയ ഭൂമിയിലെന്ന് എസ്. രാജേന്ദ്രന്! പരിശോധനകള്‍ക്ക് ശേഷം നടപടിയെന്ന് റവന്യൂ വകുപ്പ്
1243500
Sunday, November 27, 2022 3:19 AM IST
മൂന്നാര്‍: 2000 ല്‍ പട്ടയം ലഭിച്ച ഭൂമിയിലാണ് താന്‍ താമസിക്കുന്നതെന്ന് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. ഈ ഭൂമിയെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ റവന്യൂ വകുപ്പ് മന്ത്രി ആയിരുന്ന ഇ. ചന്ദ്രശേഖരന് തന്റേത് പട്ടയഭൂമിയാണെന്ന് നിയമസഭയില്‍ത്തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും റവന്യൂ വകുപ്പ് ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പിന്നില്‍ നിഗൂഢതകള്‍ ഉണ്ട്.
ഇതിന്റെ ഭാഗമായാണ് തന്നെ ഭൂമിയിൽനിന്ന് ഒഴിപ്പിക്കുവാന്‍ ജില്ലാ പോലീസ് മേധാവിയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. അതേ സമയം, വിശദമായ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.
912 സര്‍വേ നമ്പര്‍ സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയാണെന്നും രാജേന്ദ്രന് ഒന്‍പതു സെന്റ് ഭൂമി കൈയേറിയതായി കണ്ടെത്തിയാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്.