ന്യൂമാൻ കോളജിൽ അന്തർദേശീയ കോണ്‍ഫറൻസ്
1244527
Wednesday, November 30, 2022 10:09 PM IST
തൊടുപുഴ: ന്യൂമാൻ കോളജ് സ്ട്രൈഡ് ഗവേഷണ പദ്ധതി, ചരിത്രവിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ മനുഷ്യൻ, പ്രകൃതി, സുസ്ഥിരത-ഒരു പാരിസ്ഥിതിക വീക്ഷണം എന്ന വിഷയത്തിൽ ദ്വിദിന അന്തർദേശീയ കോണ്‍ഫറൻസ് സംഘടിപ്പിക്കും.
ഇന്നു രാവിലെ പത്തിന് കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. സസക്സ് സർവകലാശാല ചരിത്രവിഭാഗത്തിലെ പ്രഫ. ഡോ. വിനിത ദാമോദരൻ മനുഷ്യ നാഗരികതയുടെ സന്പൂർണ ആരോഗ്യവും പ്രകൃതി വിഭവങ്ങളും ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹത്തിന്റെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ചരിത്രപണ്ഡിതരായ ഡോ. ജസ്റ്റിൻ മാത്യു, ഡോ. സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിക്കും.