കേരള കോണ്ഗ്രസ്-എം ധർണ
1244820
Thursday, December 1, 2022 10:31 PM IST
കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുക, നിർമാണ നിരോധനം പിൻവലിക്കുക, ഏലക്കയുടെ വിലത്തകർച്ച തടയുക തുടങ്ങിയ ആവശ്വങ്ങൾ ഉന്നയിച്ച് കേരള കോണ്ഗ്രസ്-എം കരുണാപുരം, വണ്ടേ·ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ സായാഹ്ന ധർണ നടത്തും.
ചേറ്റുകുഴിയിൽ വൈകുന്നേരം 4.30ന് നടക്കുന്ന ധർണ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്യും. രാജു ഇല്ലത്ത് അധ്യക്ഷത വഹിക്കും. രാരിച്ചൻ നീറണാകുന്നോൽ മുഖ്യപ്രഭാഷണം നടത്തും. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസണ് വർക്കി, ഷൈൻ ജോസ് കക്കാട്ട്, മാത്യു മാളിയേക്കൽ, വി.വി. ജോസഫ് വാണിയപ്പുരക്കൽ, അനിൽ കണ്ണംപാല, ജോസ് മാടപ്പള്ളി തുടങ്ങിയവർ പ്രസംഗിക്കും.
പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായി
അടിമാലി: പതിനാറുകാരിയായ ആദിവാസി പെണ്കുട്ടിയെ കാണാതായതായി പരാതി. അടിമാലി പഞ്ചായത്തിലെ കുതിരയിളക്കുടി കോളനിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് കാണാതായത്.
ഇന്നലെ രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. എന്നാൽ, സ്കൂളിൽ എത്തിയില്ല. ഇതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.