പേ​രി​ലെ താ​രം മേ​ള​യി​ലെ താ​ര​കം
Thursday, December 1, 2022 10:56 PM IST
മു​ത​ല​ക്കോ​ടം: പേ​രി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് പി.​എ​സ്. അ​ർ​നോ​ട്ടി​യെ ശ്ര​ദ്ധേ​യ​യാ​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലും ക​ഥ​ക​ളി സം​ഗീ​ത​ത്തി​ലും എ ​ഗ്രേ​ഡോ​ടെ ഒ​ന്നാ​മ​തെ​ത്തി​യ അ​ർ​നോ​ട്ടി ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ താ​ര​മാ​യി. കു​ട​യ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്.
ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തി​ൽ കാം​ബോ​ജി രാ​ഗ​ത്തി​ൽ കാ​ര​ണം വി​നാ കാ​ര്യം, ക​ഥ​ക​ളി​സം​ഗീ​ത​ത്തി​ൽ ന​ള​ച​രി​തം നാ​ലാം വി​ഭാ​ഗ​ത്തി​ലെ ന​ള ദ​മ​യ​ന്തി സം​ഗ​മം എ​ന്നി​വ​യാ​ണ് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
പി​ന്ന​ണി​ഗാ​യി​ക അ​ശ്വ​തി വി​ജ​യ​ൻ, പി.​ബി. മോ​ഹ​ന​കു​മാ​രി എ​ന്നി​വ​രു​ടെ കീ​ഴി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത​വും പി.​ബി. മോ​ഹ​ന​കു​മാ​രി, ക​ലാ​മ​ണ്ഡ​ലം ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ കീ​ഴി​ൽ ക​ഥ​ക​ളി സം​ഗീ​ത​വും അ​ഭ്യ​സി​ക്കു​ന്നു. ക​ഥ​ക​ളി​സം​ഗീ​ത​ത്തി​ൽ 2019ലും ​സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. വ​നം​വ​കു​പ്പ് വി​ജി​ല​ൻ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ച്ഛ​ൻ പി.​എ​ൻ. സു​രേ​ഷ് കു​മാ​റി​ന്‍റെ ക​ണ്ടെ​ത്ത​ലാ​ണ് അ​ർ​നോ​ട്ടി​യെ​ന്ന പേ​ര്. മൈ​ഥി​ലി​യാ​ണ് അ​മ്മ. സ​ഹോ​ദ​ര​ൻ: പ​ഴ​ശി നാ​രാ​യ​ണ​ൻ.