നങ്ങ്യാർകൂത്തോ... ഇതെല്ലാം നിസാരം
1244876
Thursday, December 1, 2022 10:56 PM IST
മുതലക്കോടം: സ്കൂളിൽനിന്നുള്ള ഗ്രൂപ്പിനത്തിൽ ഏതിലെങ്കിലും പങ്കെടുക്കാനാണ് ഗൗരി അരുണ്‍ ഇത്തവണ തയാറെടുത്തത്. തിരുവാതിരയിലും ഒപ്പനയിലും അവസരം ലഭിച്ചില്ല. എന്നാൽ, നങ്ങ്യാർകൂത്തിൽ ഒരു കൈ പയറ്റാമെന്ന് ഉറപ്പിച്ചു. ഒരാഴ്ചത്തെ കഠിന പരിശീലനത്തിലൂടെ മത്സര വേദിയിലെത്തിയ ഗൗരിക്ക് എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. കുമാരമംഗലം എംകഐൻഎം എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഗൗരി.
കലാമണ്ഡലം പ്രസന്നകുമാരി, കലാമണ്ഡലം പ്രവിത എന്നിവർ സ്കൂളിലെത്തി ഒരു ദിവസം കൊണ്ടാണ് ഗൗരിക്കു നങ്ങ്യാർകൂത്തിന്റെ ബാലപാഠം പകർന്നുനൽകിയത്. തുടർന്ന് ഒരാഴ്ച ഓണ്‍ ലൈൻ വഴിയും പരിശീലനം നടത്തി. നരസിംഹാവതാരമാണ് വേദിയിൽ അവതരിപ്പിച്ചത്.
തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോളപ്ര കാരക്കുന്നത്ത് അരുണ്‍, കോടതി ജീവനക്കാരി സുരഭി എന്നിവരുടെ മകളാണ്.