അപകടം തുടർക്കഥ: നഗരസഭ ചെയർമാൻ കത്ത് നൽകി
1245434
Saturday, December 3, 2022 11:18 PM IST
തൊടുപുഴ: വെങ്ങല്ലൂർ-കോലാനി ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാണെന്നും കെ എസ്ടിപി റോഡിൽ വഴിവിളക്കുകൾ അണഞ്ഞിട്ടു മാസങ്ങളായെന്നും നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ആരോപിച്ചു. ബൈപാസിലെ ഗതാഗതക്കുരുക്കും അപകടങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ പരിശോധനകൾ നടത്തുന്നതിന് പോലീസിനും മോട്ടോർ വാഹനവകുപ്പിനും റോഡുകളിലെ സീബ്രാ ലൈനുകൾ വരയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും കത്ത് നൽകിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
നഗരസഭാ പരിധിയിൽ ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിലുള്ള അനധികൃത വഴിയോര കച്ചവടക്കാരെ നഗരസഭ നീക്കം ചെയ്തുവരികയാണ്. ഗാന്ധി സ്ക്വയർ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതു സംബന്ധിച്ചു പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.