ബോധവത്കരണ ക്ലാസ്
1245703
Sunday, December 4, 2022 10:24 PM IST
തൊടുപുഴ: പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന സമന്വയ പദ്ധതി പ്രകാരം തൊടുപുഴ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 15നു രാവിലെ 10.30നു നാളിയാനി കമ്യൂണിറ്റി ഹാളിൽ ഉദ്യോഗാർഥികൾക്കായി ക്യാന്പ് രജിസ്ട്രേഷനും ബോധവത്കരണ ക്ലാസും നടത്തും.
വിളംബരറാലി നടത്തി
കാമാക്ഷി: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി എസ്എസ്കെ കട്ടപ്പന ബിആർസിയും കാമാക്ഷി പഞ്ചായത്തും ചേർന്ന് വിളംബരറാലി സംഘടിപ്പിച്ചു. കാമാക്ഷി പഞ്ചായത്ത് ഓഫീസിനു മുന്നിൽനിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ് ഫ്ളാഗ് ഓഫ് ചെയ്തു. റാലി തങ്കമണി ടൗണിൽ അവസാനിച്ചു.
ടൗണിൽ സമ്മേളനവും തങ്കമണി ഗവണ്മെന്റ് ഹൈസ്കൂൾ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും നടന്നു. ഫ്ളാഷ് മോബിൽ പങ്കെടുത്ത ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഡ്രൈവേഴ്സ് യൂണിയൻ സമ്മാനങ്ങളും നൽകി. ബിആർസി സ്പെഷൽ എഡ്യുക്കേറ്റർമാരായ റിയ പോൾ, സൗമ്യ രവീന്ദ്രൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.