കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ 10 വയസുകാരി മരിച്ചു
1262450
Friday, January 27, 2023 10:21 PM IST
ഉപ്പുതറ: കൊട്ടാരക്കര എംസി റോഡിൽ വാഹനാപകടത്തിൽ ഏലപ്പാറ സ്വദേശിനിയായ 10 വയസുകാരിക്കു ദാരുണാന്ത്യം. ഏലപ്പാറ കൊച്ചുകരിന്തരുവി പാലയ്ക്കൽ സെൽവകുമാറിന്റെ മകൾ നിവേദയാണ് മരിച്ചത്. നഗർകോവിലിൽ ബന്ധുവീട്ടിൽ പോയി മടങ്ങിവരികയായിരുന്ന ഒൻപതംഗം സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ പുലർച്ചയാണ് അപകടമുണ്ടായത്. കൊട്ടാരക്കര പനവേലയ്ക്കു സമീപം എംസി റോഡിൽ ജീപ്പ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഏലപ്പാറ സ്വദേശികളായ മറ്റ് എട്ടു പേർക്ക് പരിക്കേറ്റു. വളവിൽ വാഹനത്തിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
മറിഞ്ഞ വാഹനത്തിനടിയിൽപ്പെട്ട കുട്ടിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണു പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ നിവേദയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവർ കൊട്ടാര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്