കാൽവരിമൗണ്ട് ഫെസ്റ്റ് വേദിയിൽ ലഹരിയോടു ’നോ’ പറഞ്ഞ് കുട്ടികൾ
1262457
Friday, January 27, 2023 10:23 PM IST
കാൽവരിമൗണ്ട്: കാൽവരിമൗണ്ട് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ലഹരിവിരുദ്ധ സെമിനാർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ് ഉദ്ഘാടനം ചെയ്തു. വിമുക്തി കോ-ഓർഡിനേറ്റർ ഡിജോ ദാസ് ലഹരിവിരുദ്ധ സെമിനാർ നയിച്ചു. കാൽവരിമൗണ്ട് ഗവ. യുപി സ്കൂൾ, ഹൈസ്കൂൾ, കാമാക്ഷി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.
കാമാക്ഷി ഗ്രാമപഞ്ചായത്തംഗം എം.ജെ. ജോണ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സോണി ചൊള്ളാമഠം, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷേർളി ജോസഫ്, എൻ.ആർ. അജയൻ, ചെറിയാൻ കട്ടക്കയം, മരിയാപുരം ഗ്രാമപഞ്ചായത്തംഗം സെബിൻ വർക്കി, ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളായ കെ.ജെ. ഷൈൻ, മോളിക്കുട്ടി ജയിംസ്, ജി. ജോസ് എന്നിവർ പ്രസംഗിച്ചു.