മാരിയിൽ അനുസ്മരണം
1263363
Monday, January 30, 2023 10:17 PM IST
തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റും ആയിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ അനുസ്മരണസമ്മേളനം ഇന്നു നടക്കും. രാവിലെ 9.45നു സിവിൽ സ്റ്റേഷനു സമീപം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും.
10.30നു മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോയുടെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണസമ്മേളനം ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും.
സസ്പെൻഡ്
ചെയ്തു
നെടുങ്കണ്ടം: കോൺഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ടോമി പ്ലാവുവച്ചതിൽ, കരുണാപുരം മുൻ മണ്ഡലം പ്രസിഡന്റ് ഷൈജൻ ജോർജ് എന്നിവരെ സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അന്വേഷണ വിധേയമായി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. ഡിസിസി പ്രസിഡൻഫ് സി.പി. മാത്യുവിന്റെ നിർദേശപ്രകാരമാണു നടപടിയെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരൻ അറിയിച്ചു.