യേശുദാസന്റെ കൊലപാതകം: യുഡിഎഫ് പ്രകടനം നടത്തി
1263700
Tuesday, January 31, 2023 10:54 PM IST
മുട്ടം: പഞ്ചായത്ത് ഓഫീസിനു സമീപം ലോഡ്ജിൽ മർദനമേറ്റു മരിച്ച മാർത്താണ്ഡം സ്വദേശി യേശുദാസന്റെ (70) കൊലപാതകക്കേസിലെ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
കേസിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കൂട്ടുപ്രതികളായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ സംരക്ഷിക്കുകയാണെന്നും അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സമരം. പാർട്ടി നേതാക്കളെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെ സംഘടിപ്പിക്കുമെന്നു നേതാക്കൾ പറഞ്ഞു. ബേബി വണ്ടനാനി, മാത്യു പാലംപറംന്പിൽ, എം.എ. ഷബീർ എന്നിവർ നേതൃത്വം നൽകി.