മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു
1264235
Thursday, February 2, 2023 10:18 PM IST
ചെറുതോണി: മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചെമ്പകപ്പാറ ബ്രാഞ്ചിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.എന്‍. ചന്ദ്രന് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ തോമസ് കാരക്കാവയലില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന് തോമസ്, പാവനാത്മ കോളജ് പ്രിൻസിപ്പൽ ഫാ. ബെന്നോ പുതിയപറമ്പില്‍, പഞ്ചായത്ത് അംഗങ്ങളായ എം. എസ്. സുരേഷ്, ജോസ്മി ജോര്‍ജ്, കെ. അലിയാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.