ബ​ജ​റ്റ് യു​വ​ജ​ന സൗ​ഹൃ​ദം: യൂ​ത്ത് ഫ്ര​ണ്ട്-​എം
Saturday, February 4, 2023 10:21 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ഉൗ​ന്ന​ൽ ന​ൽ​കു​ന്ന യു​വ​ജ​ന സൗ​ഹൃ​ദ ബ​ജ​റ്റാ​ണു സം​സ്ഥാ​ന​ത്ത് അ​വ​ത​രി​പ്പി​ച്ച​തെ​ന്നു കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. യു​വ​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും പു​തി​യ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ബ​ജ​റ്റ് മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു​ള്ളി​ൽ​നി​ന്നു അ​വ​ത​രി​പ്പി​ച്ച മി​ക​ച്ച ബ​ജ​റ്റാ​ണി​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
യൂ​ത്ത് ഫ്ര​ണ്ട്-​എം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യ്സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​മി കു​ന്ന​പ്പ​ള്ളി, ഡെ​ൻ​സി​ൽ വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, ആ​ന്േ‍​റാ ഓ​ലി​ക്ക​രോ​ട്ട്, നൗ​ഷാ​ദ് മു​ക്കി​ൽ, ഡി​ൽ​സ​ണ്‍ ക​ല്ലോ​ലി​ക്ക​ൽ, അ​നു ആ​ന്‍റ​ണി, വി​ജ​യ് ചേ​ലാ​ക​ണ്ടം എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.