ഭിന്നശേഷിദിനാചരണം സംസ്ഥാനതല ആഘോഷം
1264798
Saturday, February 4, 2023 10:21 PM IST
കട്ടപ്പന: ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനത്തിന്റെ സംസ്ഥാനതല ആഘോഷം കട്ടപ്പനയിൽ നടന്നു. സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് കേരള സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയും ചേര്‍ന്നു സംഘടിപ്പിച്ച പരിപാടി ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സ്പെഷല്‍ സ്കൂൾ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
രാവിലെ കട്ടപ്പന ഗാന്ധി സ്ക്വയറിൽനിന്നു ആരംഭിച്ച ആനന്ദ നടത്തം ജില്ലാ കളകര്‍ ഷീബ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ വേഷവിധാനങ്ങളോടെ കുട്ടികൾ അണിനിരന്ന ബഡ്ഢി വാക്ക് ഏറെ ശ്രദ്ധേയമായി.
തുടർന്നു ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ജോസ് അഗസ്റ്റിൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ.ബിനോയ് , വൊസാർഡ് ഡയറക്ടർ ഫാ.ജോസ് ആന്റണി, കൗൺസിലർമായ മനോജ് മുരളി, സോണിയ ജെയ്ബി, ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് ജോസഫ്, സെൻസ് കുര്യൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.