ബൈബിൾ കത്തിച്ച സംഭവത്തിൽ പ്രതിഷേധം
1264830
Saturday, February 4, 2023 10:37 PM IST
ചെറുതോണി: വിശുദ്ധ ബൈബിൾ കഴിഞ്ഞദിവസം കത്തിച്ച സംഭവത്തിൽ ഇടുക്കി രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
കീരിത്തോട് സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം വിശ്വാസികൾ ഭവനങ്ങളിൽനിന്നു കൊണ്ടുവന്ന വിശുദ്ധ ഗ്രന്ഥവും കത്തിച്ച മെഴുകുതിരികളുമായി ബൈബിൾ വന്ദനറാലിയിൽ പങ്കെടുത്തു. ഇടവക വികാരി ഫാ.തോമസ് വലിയമംഗലം പരിപാടികൾക്കു നേതൃത്വം നൽകി.
കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ പ്രാർഥനാശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു. രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് വിഷയാവതരണം നടത്തി. കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. ജേക്കബ് മങ്ങാടംപിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.