ഭീഷണിയായ ഭീമൻകല്ല് പൊട്ടിച്ചു നീക്കാത്തതിൽ പ്രതിഷേധമുയരുന്നു
1265122
Sunday, February 5, 2023 10:06 PM IST
കുടയത്തൂർ: അടൂർമലയിൽ റോഡിനോടു ചേർന്നു സ്ഥിതിചെയ്യുന്ന ഭീമൻ കല്ല് പ്രദേശവാസികൾക്കും യാത്രക്കാർക്കും അപകടഭീഷണിയുയർത്തുന്നു.
ഏതു സമയവും ഇതു താഴേക്കു പതിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവ പൊട്ടിച്ചു നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ, ഇക്കാര്യത്തിൽ അധികൃതർ കണ്ണടയ്ക്കുകയാണ്. കല്ല് താഴേക്കു പതിച്ചാൽ വൻ ദുരന്തത്തിനു കാരണമാകും.
നേരത്തെ പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നു ഉറപ്പു നൽകിയിരുന്നു.
എന്നാൽ, നാളേറെ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
അപകടഭീഷണി ഉയർത്തുന്ന കല്ല് മഴക്കാലം ആരംഭിക്കുന്നതിനു മുന്പ് പൊട്ടിച്ചു മാറ്റിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി.