സുവര്‍ണഭവനം പദ്ധതി വീടിന്റെ താക്കോല്‍ദാനം നാളെ
1278588
Saturday, March 18, 2023 10:19 PM IST
നെടുങ്കണ്ടം: ജില്ലാ പഞ്ചായത്തിന്റെ സുവര്‍ണഭവനം പദ്ധതിവഴി പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം നാളെ നടക്കുമെന്നു പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇടുക്കി ജില്ലയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് 54 ഗ്രാമപഞ്ചായത്തുകളിലും ഓരോ വീടു വീതം നല്കുന്ന പദ്ധതിയാണ് സുവര്‍ണഭവനം. ഓരോ വീടിനും നാലു ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് നല്‍കുന്നത്.
പദ്ധതിവഴി ജില്ലയില്‍ ആദ്യമായാണ് വീടുനിര്‍മാണം പൂര്‍ത്തിയാക്കിയത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡിലെ ഓമന ഭാസ്കരനാണ് വീട് നിര്‍മിച്ചു നല്‍കിയത്.
വീടിന്റെ താക്കോല്‍ദാനം നാളെ 11നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തുമെന്ന് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനന്, വൈസ് പ്രസിഡന്റ് ജോയിമ്മ ഏബ്രഹാം, സി.വി. ആനന്ദ്, സരിത രാജേഷ്, ജോസ് തെക്കേക്കുറ്റ്, പി.ടി. ഷിഹാബ്, വിഇഒ അഖില്‍ എന്നിവര്‍ അറിയിച്ചു.