ലിൻസി ജോർജിന് ഹീറോസ് ഓഫ് ദി ഹാർട്ട് പുരസ്കാരം
1278605
Saturday, March 18, 2023 10:19 PM IST
തിരുവനന്തപുരം: സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിക്കുന്നവർക്കായി തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസും ലയോള എക്സ്റ്റൻഷൻ സർവീസും സംയുക്തമായി നൽകുന്ന ഹീറോസ് ഓഫ് ദി ഹാർട്ട് പുരസ്കാരം കട്ടപ്പന മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ അധാപിക ലിൻസി ജോർജിന് സമ്മാനിച്ചു. പതിനായിരം രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ടൈംസ് ഓഫ് ഇന്ത്യ മുൻ വൈസ് പ്രസിഡന്റ് ഗത്തിൽ കോണർഡ് സദന സമ്മാനിച്ചു.
കോളജ് മാനേജർ ഫാ. സണ്ണി തോമസ്, ലയോള എക്സ്റ്റൻഷൻ സർവീസ് ഡയറക്ടർ ഫാ. രഞ്ജിത് ജോർജ്, പ്രിൻസിപ്പൽ ഡോ. സജി പി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.