ദേവികുളത്തിന്റെ ചരിത്രത്തില്‍ മുമ്പും കോടതി ഇടപെടല്‍
1279346
Monday, March 20, 2023 10:21 PM IST
മൂന്നാര്‍: കേരള നിയമസഭാചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽതന്നെ കോടതി ഇടപെടല്‍ ഉണ്ടായ ചരിത്രമാണ് ദേവികുളത്തിനുള്ളത്.
1957ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്ന് റോസമ്മ പുന്നൂസ് വിജയിച്ചെങ്കിലും പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കോടതി റദ്ദ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച റോസമ്മ പുന്നൂസ് തന്നെ വിജയിച്ചു.
ഇത് രണ്ടാം തവണയാണ് ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോടതിക്ക് ഇടപെടേണ്ടിവന്നത്.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല വി.എസ്. അച്യുതാനന്ദനായിരുന്നു. അന്ന് തമിഴകത്തിന്റെ താരപ്രഭയുള്ള മുഖമായിരുന്ന എം.ജി.ആറിനെ റോസമ്മ പുന്നൂസിന്റെ പ്രചാരണാര്‍ഥം ദേവികുളത്ത് എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതും അച്യുതാനന്ദനായിരുന്നു.
2021ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച രാജയ്ക്കെതിരേ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്.
സ്ഥാപിത താല്പര്യങ്ങള്ക്കായി വ്യാജരേഖ കെട്ടിച്ചമച്ചെന്നാണ് ഇപ്പോഴത്തെ ആരോപണം.