ലോക ക്ഷയരോഗ ദിനാചാരണം
1280570
Friday, March 24, 2023 10:53 PM IST
തൊടുപുഴ: ലോക ക്ഷയരോഗ ദിനാചാരണത്തിന്റെ ഭാഗമായി തൊടുപുഴയിൽ റാലിയും സെമിനാറും സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി ടിബി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലി സിഐ വി.സി. വിഷ്ണുകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.
സെമിനാർ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. പി.എൻ. അജി അധ്യക്ഷത വഹിച്ചു. ഫിസിഷ്യൻ ഡോ. സിതാര മാത്യു ക്ലാസ് നയിച്ചു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. സുരേഷ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ആർഎംഒ ഡോ. സി.ജെ. പ്രീതി, വാർഡ് കൗണ്‍സിലർ ശ്രീലക്ഷ്മി സുദീപ്, ഐഎംഎ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ഡോ. തോമസ് എബ്രഹാം, ഡോ. മഹേഷ് നാരായണ്‍, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജോസ് അഗസ്റ്റിൻ, കെ.കെ. അനിൽകുമാർ, പി.ജി. സുരേഷ് കുമാർ, കെ.കെ. ശ്രീലത, പി. ബിജു, കൊച്ചുറാണി ദേവസ്യ, കെ. ആർ. രഘു എന്നിവർ പ്രസംഗിച്ചു.
മുട്ടം നഴ്സിംഗ് സ്കൂൾ, ഹോളി ഫാമിലി നഴ്സിംഗ് സ്കൂൾ, ചാഴികാട്ട് നഴ്സിംഗ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
മുതലക്കോടം: ലോക ക്ഷയരോഗദിനത്തോടനുബന്ധിച്ച് ഹോളി ഫാമിലി ആശുപത്രിയിൽ ഫ്ളാഷ് മോബും ക്ലാസും നടത്തി. ഹോളി ഫാമിലി സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥിനികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. പൾമണോളജിസ്റ്റ് ഡോ. വിനായക് മോഹൻ, അഞ്ജലി ജോണ്സണ് എന്നിവർ ക്ലാസ് നയിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ, സിഇഒ കെ.ജെ. ഡെൻസി, സോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഇരട്ടയാർ: പൈനാവ് ടിബി യൂണിറ്റിന്റെയും ചെന്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ചെന്പകപ്പാറ പിഎച്ച്സി ജീവനക്കാരും ആശാ പ്രവർത്തകരും ചേർന്ന് ഫ്ളാഷ് മോബും ലഘു നാടകവും അവതരിപ്പിച്ചു.
ജനബോധനറാലി കട്ടപ്പന അഡീഷണൽ ജില്ലാ ജഡ്ജി സുധീർ ഡേവിഡ് ഫ്ളാഗ് ഓഫ് ചെയ്തു. ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസണ് വർക്കി നിർവഹിച്ചു. ചെന്പകപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജെ.എം. വൈശാഖ് അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർമാരായ റെജി ഇലിപ്പുലിക്കാട്ട്, ജിഷ ഷാജി, ബിൻസി ജോണി, തോമസ് ജോണ്‍, രതീഷ് ആലേപ്പുരക്കൽ, ആനന്ദ് വിളയിൽ, രജനി സജി, ഹെൽത്ത് സൂപ്പർവൈസർ അലക്സ് ടോം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവദാസ് ,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സജി അയ്യനാംകുഴി, സിഡിഎസ് ചെയർപേഴ്സൻ സനില ഷാജി എന്നിവർ പ്രസംഗിച്ചു.