മു​തി​ർ​ന്ന​വ​ർ​ക്കാ​യി വി​മാ​ന​യാ​ത്ര ഒ​രു​ക്കി ജെ​സി​ഐ
Saturday, March 25, 2023 10:39 PM IST
വ​ഴി​ത്ത​ല: മു​തി​ർ​ന്ന ആ​ളു​ക​ൾ​ക്കാ​യി വ​ഴി​ത്ത​ല ജെ​സി​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​മാ​ന​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ കൊ​ച്ചി​യി​ൽ​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കും വൈ​കു​ന്നേ​രം അ​വി​ടെ​നി​ന്ന് തി​രി​ച്ചു കൊ​ച്ചി​യി​ലേ​ക്കു​മാ​ണ് യാ​ത്ര.

പ​ക​ൽ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ സ​ന്ദ​ർ​ശ​നം, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യാ​ണ് ഉ​ല്ലാ​സ​യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് സാ​ഹ​ച​ര്യ​ങ്ങ​ളും സാ​ന്പ​ത്തി​ക​വും ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യാ​ണ് ജെ​സി​ഐ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്നു ഘ​ട്ട​മാ​യാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 32 യാ​ത്ര​ക്കാ​രു​മാ​യി ഇ​ന്നു പു​റ​പ്പെ​ടും. രാ​വി​ലെ നാ​ലി​നു പു​റ​പ്പെ​ട്ട് രാ​ത്രി ഒ​ന്പ​തി​നു തി​രി​ച്ചെ​ത്തും.