ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ നാ​ലു വ​ർ​ഷം ത​ട​വ്
Saturday, March 25, 2023 10:39 PM IST
തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ​ക്ക് നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ചേ​ർ​ത്ത​ല അ​രു​കു​റ്റി സ്വ​ദേ​ശി​ക​ളാ​യ ആ​യി​ര​ത്തെ​ട്ട് ജം​ഗ്ഷ​ൻ വെ​ള്ളി വീ​ട്ടി​ൽ ത​സ്‌ലിക്(26), വ​ടു​ത​ല വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ നി​ധി​ൻ(25) എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജി. ​മ​ഹേ​ഷ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം​കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2017 ഒ​ക്ടോ​ബ​ർ 14നു ​നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ 1.3 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് പി​ടി​കൂ​ടി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ടി.​ജി. ടോ​മി അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.