ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്കു പരിക്ക്
1282193
Wednesday, March 29, 2023 10:52 PM IST
പീരുമേട് : സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്കു പരിക്ക്. കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിനു സമീപം ചൊവ്വാഴ്ച മൂന്നോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കുമളിയിൽനിന്ന് ചങ്ങനാശേരിക്കു പോകുകയായിരുന്ന ബസും തമിഴ് നാട്ടിലേക്കു പോകുകയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.