കാട്ടാന ശല്യം: സര്‍ക്കാരിനു വീഴ്ചയെന്ന്
1282584
Thursday, March 30, 2023 10:25 PM IST
രാജകുമാരി : 301 കോളനിയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും പാവപ്പെട്ട ജനതയോടു കാണിക്കുന്ന അവഗണനയാണെന്നും സിഎസ്ഐ ഈസ്റ്റ് കേരള ദളിത് ആദിവാസി ബോര്‍ഡ്. ഭൂമാഫിയകളുടെ ഒത്താശയോടെ ആദിവാസി കുടുംബങ്ങളെ അവിടെനിന്നു തുരത്താനുള്ള ശ്രമമാണിത്.
യുദ്ധകാലാടിസ്ഥാനത്തില്‍ കാട്ടാനശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി ഐസക് ഡേവിഡ് അധ്യക്ഷത വഹിച്ചു.
കോടതിവിധി പുനഃപരിശോധിക്കണം:
ആന്റി കറപ്ഷൻ മിഷൻ
തൊടുപുഴ: മനുഷ്യജീവനു ഭീഷണിയായ അരിക്കൊന്പന്റെ വിഷയത്തിൽ ഹൈക്കോടതിവിധി പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ട. മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേണ്ട നടപടി ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തന്പി അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഡോ. രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ. കെ. സന്തോഷ്, പി. അഞ്ജലി. സി.എൻ. മണി. എ.എം. റെജിമോൻ, ബീന ബോബൻ, എസ്. ശ്രീദേവി. ഷിനോജ് ജോസഫ്, ബിജു വിശ്വനാഥ്, വി.എസ്.സജേഷ്, ബിജു ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.