മുഖ്യമന്ത്രിയുടെ ഉറപ്പ് : ജില്ലാ ഹർത്താൽ പിൻവലിച്ചു
1283194
Saturday, April 1, 2023 10:42 PM IST
ചെറുതോണി: നാളെ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്ന 12 മണിക്കൂർ ജില്ലാ ഹര്‍ത്താല്‍ പിന്‍വലിച്ചതായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. ഭൂനിയമ ഭേദഗതി സർക്കാർ ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ഹർത്താൽ പിൻവലിച്ചതെന്ന് നേതാക്കൾ അറിയിച്ചു.
വെളളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്, എം.എം. മണി എംഎല്‍എ, എല്‍ഡിഎഫ് കണ്‍വീനര്‍ കെ.കെ. ശിവരാമന്, നേതാക്കളായ സി.വി. വര്‍ഗീസ്, കെ. സലീംകുമാര്‍, ജോസ് പാലത്തിനാല്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ നിയമസഭാ സമ്മേളനം യുഡിഎഫ് അലങ്കോലപ്പെടുത്തിയതിനെത്തുടര്ന്ന് ഭൂനിയമ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭൂമിപതിവ് നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയുമായി നേരത്തെ
ചർച്ച നടത്തിയിരുന്നെങ്കിൽ ഹർത്താൽ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.