സൗ​ജ​ന്യ മ​ത്സ​ര​പ​രീ​ക്ഷ പ​രി​ശീ​ല​നം
Sunday, May 28, 2023 10:49 PM IST
തൊ​ടു​പു​ഴ: ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ന്വ​യ പ​ദ്ധ​തി 202324ന്‍റെ ഭാ​ഗ​മാ​യി പി​എ​സ് സി ​ന​ട​ത്തു​ന്ന വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ, എ​സ്എ​സ്എ​ൽ​സി മു​ത​ൽ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി 60 ദി​വ​സ​ത്തെ സ്റ്റൈ​പ്പ​ന്‍റോ​ടു​കൂ​ടി​യ സൗ​ജ​ന്യ മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.
പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു തൊ​ടു​പു​ഴ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് തൊ​ടു​പു​ഴ ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ നേ​രി​ട്ടു ഹാ​ജ​രാ​യോ, ത​പാ​ൽ മു​ഖാ​ന്തി​ര​മോ, ഇ-​മെ​യി​ൽ വ​ഴി​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫോ​ണ്‍: 04862222172

പൂ​ർ​വ​വി​ദ്യാ​ർ​ഥീ​സം​ഗ​മം

രാ​ജ​കു​മാ​രി: ഗ​വ. ഹൈ​സ്കൂ​ളി​ൽ 1977-78 എ​സ് എ​സ് എ​ൽ​സി ബാ​ച്ചി​ന്‍റെ സം​ഗ​മം നാ​ളെ രാ​ജ​കു​മാ​രി സൗ​ത്ത് ബേ​സി​ൽ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ സി.​എം. ബ​ഷീ​ർ, സെ​ക്ര​ട്ട​റി എം.​പി. എ​ൽ​ദോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.