പാഠപുസ്തക വിതരണം പൂർത്തിയാകുന്നു
1298288
Monday, May 29, 2023 9:29 PM IST
പാഠപുസ്തകങ്ങളുടെ വിതരണം 80 ശതമാനവും പൂർത്തിയായി. എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങളുടെ വിതരണവും ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയും. തമിഴ് മീഡിയം പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിട്ടില്ല. പ്രിന്റിംഗ് വൈകിയതാണ് ഇതിനു കാരണം. ഇന്നു പുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. കുട്ടികൾക്കുള്ള യൂണിഫോം വിതരണവും പലയിടങ്ങളിലും ആരംഭിച്ചു.
വിദ്യാർഥികൾ യാത്രചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാപരിശോധനയും അവസാന ഘട്ടത്തിലാണ്. മോട്ടോർ വാഹനവകുപ്പ് വിവിധ താലൂക്കുകളിലായി സ്കൂൾ വാഹനങ്ങളുടെ സുരക്ഷാപരിശോധനകൾ നടത്തിവരികയാണ്. 31നകം ബസുകളുടെ സുരക്ഷാപരിശോധന പൂർത്തിയാക്കി ബസുകൾക്ക് സ്റ്റിക്കറുകൾ നൽകുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള പരിശീലനവും വിവിധ കേന്ദ്രങ്ങളിൽ നടത്തി. ഫിറ്റ്നസ് ഇല്ലാത്ത ഒരു വിദ്യാലയത്തിലും ജൂണ്‍ ഒന്നിന് അധ്യയനം ആരംഭിക്കില്ല. സ്കൂളുകളിൽ വൃത്തിയുള്ളതും ആരോഗ്യപരമായതുമായ ഭക്ഷണം മാത്രമേ കുട്ടികൾക്ക് നൽകാവൂ എന്നും നിർദേശമുണ്ട്. ഇക്കാര്യം സ്കൂൾ മേലധികാരികൾ പരിശോധിച്ച് ഉറപ്പുവരുത്തണം.