ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്
Sunday, June 4, 2023 6:45 AM IST
ക​ട്ട​പ്പ​ന: ലൈം​ഗി​കാതി​ക്ര​മം നേ​രി​ടേ​ണ്ടി വ​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്കു നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​ധാ​നമ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് വാ​നോ​ളം ഉ​യ​ർ​ത്തി​യ കാ​യി​കതാ​ര​ങ്ങ​ൾ നേ​രി​ടേ​ണ്ടിവ​ന്ന ലൈം​ഗി​കാ​തി​ക്ര​മം അ​റി​ഞ്ഞ ഭാ​ര​ത ജ​ന​ത ലോ​ക​ത്തി​നു മു​ന്നി​ൽ ല​ജ്ജി​ച്ച് ത​ല​കു​നി​ക്കു​ക​യാ​ണ്.

ഒ​രു എം​പി​യെ പോ​ക്സോ കേ​സി​ൽനി​ന്ന് ര​ക്ഷി​ക്കാ​ൻ 140 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ആ​ത്മാ​ഭി​മാ​നം ക​ള​ങ്ക​പ്പെ​ടു​ത്തി​യ കേ​ന്ദ്രസ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. ഡൽഹി​യി​ൽ ഒ​ൻ​പ​തി​നുശേ​ഷം ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് വൈ.സി. സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജോ​സ​ഫ് കു​ര്യ​ൻ, ടോ​മി തോ​മ​സ്, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.