തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ പുതിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐക്ക് ഇന്ന് വൈകുന്നേരം 4.30ന് ഉപാസന ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സ്വീകരണം നല്കും. മുൻ ഡയറക്ടർ ഫാ.കുര്യൻ പുത്തൻപുരയ്ക്കൽ സിഎംഐ അധ്യക്ഷത വഹിക്കും.
മികച്ച വാഗ്മിയും പരിശീലകനുമായ ഫാ. റോയി 20 വർഷമായി ഡിസിഎൽ കൊച്ചേട്ടനും ഏഴു വർഷമായി ഡിഎഫ്സി സംസ്ഥാന ഡയറക്ടറും കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്ററും സ്പെഷൽ ഒളിന്പിക്സ് സംസ്ഥാന കോ-ഓർഡിനേറ്ററുമാണ്. യോഗത്തിൽ ഉപാസന സെക്രട്ടറി ഡോ. ജോണ് മുഴുത്തേറ്റ്, ഡോ. സാബു വർഗീസ്, സുകുമാർ അരിക്കുഴ, സി.എം. ഹുസൈൻ, തോമസ് കുണിഞ്ഞി, ഷാജി മുതുകുളം എന്നിവർ പ്രസംഗിക്കും.