കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​ഷേ​ധി​ച്ചു
Sunday, June 4, 2023 11:04 PM IST
തൊ​ടു​പു​ഴ: അ​ന്ത​ർ​ദേ​ശീ​യ ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് എ​തി​രേ ന​ട​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക​യും ആ​രോ​പ​ണ​വി​ധേ​യ​നാ​യ എം​പി​യെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ സം​യു​ക്ത കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന തൊ​ടു​പു​ഴ ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​നു മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
ജി​മ്മി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബോ​ബു ആ​ന്‍റ​ണി, മാ​ത്യു ജോ​സ്, ആ​ൽ​വി​ൻ ജോ​സ്, വ​ർ​ഗീ​സ് വി​ൽ​സ​ണ്‍, സ​ജി​ൻ ജെ​യിം​സ്, റോ​ണി ജോ​സ് സാ​ബു, ബേ​ബി ഫ്രാ​ൻ​സ്, സ​ജി​നി വി​ജ​യ​ൻ, സി​നി ലൂ​യി​സ്, നോ​ബി​ൾ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വോ​ളി​ബോ​ൾ താ​രം
സി​ജി അ​നു​സ്മ​ര​ണം

ഉ​പ്പു​ത​റ: ഷ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച വോ​ളിബോ​ൾ താ​രം സി​ജി സാ​മു​വ​ലി​നെ ബാഡ്മിന്‍റൻ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ അ​നു​സ്മ​രി​ച്ചു. വോ​ളി​ബോ​ൾ, ബാ​ഡ്്മി​ന്‍റ​ൻ, വ​ടം വ​ലി , ക്രി​ക്ക​റ്റ് തു​ട​ങ്ങി ജി​ല്ല​യി​ലെ കാ​യി​കരം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യിരു​ന്നു സി​ജി സാ​മു​വ​ൽ.
സ​മ്മേ​ള​നം വാ​ഴൂ​ർ സോ​മ​ൻ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി​ൻ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജെ.​ ജ​യിം​സ്, ജ​യിം​സ് തോ​ക്കൊ​മ്പ​ൻ, സാ​ബു വേ​ങ്ങേ​വേ​ലി​ൽ, സി​ബി ജോ​സ​ഫ് , ബി​ജു പ​ട​ലു​ങ്ക​ൽ, എ​ൻ. കെ. ​രാ​ജ​ൻ, ലാ​ൽ ഏ​ബ്ര​ഹാം, പി.​എം. വ​ർ​ക്കി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.