ശ​ങ്ക​ര​പ്പ​ള്ളി​യി​ൽ വീ​ണ്ടും അ​പ​ക​ടം
Tuesday, September 19, 2023 11:21 PM IST
മു​ട്ടം: തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം റൂ​ട്ടി​ൽ ശ​ങ്ക​ര​പ്പ​ള്ളി​യി​ലെ വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം. തൊ​ടു​പു​ഴ​യി​ൽ നി​ന്ന് മൂ​ല​മ​റ്റ​ത്തേ​ക്ക് പോ​യ പി​ക്കപ്പ് വാ​ൻ റോ​ഡി​ൽനി​ന്ന് തെ​ന്നി​മാ​റി പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ല​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി, ടോ​മി എ​ന്നി​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ടം പ​തി​വാ​യി​ട്ടും ഇ​വി​ടെ മു​ന്ന​റി​യി​പ്പുബോ​ർ​ഡു പോ​ലും സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.