ജ​ല​സം​ഭ​ര​ണി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 19, 2023 11:21 PM IST
മ​റ​യൂ​ർ: ന​ബാ​ർ​ഡി​ന്‍റെ​യും മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെയും വ​നം വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ കൃ​ഷി ഇ​ട​ങ്ങ​ൾ ന​നയ്​ക്കു​ന്ന​തി​നും അ​തി​ലൂ​ടെ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നുമായി നി​ർ​മി​ച്ച വാ​ട്ട​ർ ടാ​ങ്കു​ക​ളു​ടെ ഉ​ദ്​ഘാ​ട​നം ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ഗോ​പ​കു​മാ​ര​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

മ​ല​മ​ട​ക്കു​ക​ളി​ൽനി​ന്നും അ​രു​വി​ക​ളി​ൽ​നി​ന്നും ഉ​റ​വ​ക​ളി​ൽ നി​ന്നു​മു​ള്ള വെ​ള്ളം ടാ​ങ്കു​ക​ളി​ൽ സംഭരിച്ച് കൃ​ഷി​യി​ട​ങ്ങ​ളി​ൽഎ​ത്തി​ക്കു​ക​യാ​ണു ല​ക്ഷ്യം. കൂ​ടാ​തെ, അ​ന്യംനി​ന്നു​പോ​യ ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ കൃ​ഷി പ്രോ​ത്സാ​ഹിപ്പിച്ച് അ​തി​ന്‍റെ മൂ​ല്യവ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പു​തി​യ പ​ദ്ധ​തി​യു​ടെ ഉദ്ഘാ​ട​നവും നി​ർ​വ​ഹി​ച്ചു.

മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലും അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലു​മു​ള്ള 293 കു​ടും​ബ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് വാ​ല്യൂ ചെ​യി​ൻ മി​ല്ല​റ്റ് പ്രൊ​ജ​ക്‌ട് ന​ട​ത്തു​ന്ന​ത്.

മ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വി​ല്ലേ​ജ് പ്ലാ​നി​ംഗ് ക​മ്മി​റ്റി മീ​റ്റിം​ഗി​ൽ മ​റ​യൂ​ർ ആ​ദി​വാ​സി ​കു​ടി​ക​ളി​ൽ ല​ഭി​ക്കു​ന്ന ചു​റ്റി​ന്തു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബ്രാ​ൻ​ഡ​ഡ് ചൂ​ലു​ക​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​വി​ധ മൂ​ല്യ​വ​ർ​ധിത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ഏ​ഴു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി 8,80,000 രൂ​പ​യും അ​നു​വ​ദി​ച്ചു.

ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​മു​ള്ള ചെ​റു​പ്പ​ക്കാ​രെ ഇ​തി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​രാ​ക്കും. മ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ അ​രു​ളു​ജ്യോ​തി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​മോ​ൻ തോ​മ​സ്, ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ന​ബാർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റോ​ഷ​ൻ, ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ അ​ജീ​ഷ് ബാ​ലു, പ​ഞ്ചാ​യ​ത്തം​ഗം ത​ങ്കം പ​ര​മ​ശി​വ​ൻ,വി​ല്ല​ജ് പ്ലാ​നി​ംഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൂ​ര്യ​ൻ, പ്രൊ​ജ​ക്‌ട് മാ​നേ​ജ​ർ സി​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.