കട്ടപ്പന: നിപ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ഹാളിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയർപേഴ്സണ്‍ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു.
നിപ രോഗലക്ഷണങ്ങൾ, രോഗം പകരുന്ന വിധം, രോഗത്തിന്റെ അപകടസാധ്യതകൾ, മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് കട്ടപ്പന താലൂക്ക് ആശുപത്രി ഫിസിഷ്യൻ ഡോ.റെയ്ന ക്ലാസ് നയിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ആഷ്ലി എബ്രഹാം, ഹെൽത്ത് ഇൻസ്പെക്ടർ ജയ ജേക്കബ്, നഗരസഭാ കൗണ്‍സിലർമാർ, സ്കൂൾ നോഡൽ ടീച്ചേഴ്സ്, അങ്കണവാടി വർക്കേഴ്സ്, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.