പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നിൽ യുവാവിന്‍റെ ആ​ത്മ​ഹ​ത്യാശ്ര​മം
Saturday, September 23, 2023 11:21 PM IST
ക​ട്ട​പ്പ​ന: കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നു മു​മ്പി​ൽ 42കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ​ത് . കു​മ​ളി സ്വ​ദേ​ശി സു​രേ​ഷാ​ണ് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. ഇന്നലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് കു​മ​ളി റോ​സാ​പൂ​ക്ക​ണ്ടം സ്വ​ദേ​ശി മു​നി​യാ​ണ്ടി സു​രേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന സു​രേ​ഷ് കു​മ​ളി പോ​ലി​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ക​ഞ്ചാ​വ് ക​ച്ച​വ​ടം ഉ​ണ്ടെ​ന്ന വി​വ​രം കി​ട്ടി​യ​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് സു​രേ​ഷി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സു​രേ​ഷ് സ്റ്റേ​ഷ​നു മു​മ്പി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ശ്ര​മം പോ​ലീ​സ് ത​ട​യു​ക​യും സു​രേ​ഷി​നെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത സു​രേ​ഷി​നെ തു​ട​ർചി​കി​ത്സയ്ക്കാ​യി തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഞ്ചാ​വ്‌ വി​ൽ​പ്പ​ന, മോ​ഷ​ണം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​രേ​ഷ്‌ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.