വി​നാ​യ​ക ച​തു​ർ​ഥി ആ​ഘോ​ഷി​ച്ചു
Sunday, September 24, 2023 10:57 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ലും ത​മി​ഴ്നാ​ട്ടി​ലെ ഗ്രാ​മ​ങ്ങ​ളി​ലും വി​നാ​യ​ക ച​തു​ർ​ഥി ആ​ഘോ​ഷി​ച്ചു. മ​റ​യൂ​ർ മേ​ഖ​ല​യി​ലെ പ​ള്ള​നാ​ട്, മ​ണ്ണാ​ര​പ്പെ​ട്ടി, പു​ത​ച്ചി​വ​യ​ൽ, പ​ട്ടി​ക്കാ​ട്, ബാ​ബു ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ഘോ​ഷ​യാ​ത്ര​യാ​യി എ​ത്തി​ച്ച ഗ​ണ​പ​തി വി​ഗ്ര​ഹ​ങ്ങ​ൾ കോ​വി​ൽ​ക്ക​ട​വ് തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​ന്പാ​റ്റി​ൽ നി​മ​ജ്ജനം ചെ​യ്തു.

വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു മ​റ​യൂ​ർ അ​രു​ണാ​ക്ഷി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച് വി​ഗ്ര​ഹ​ങ്ങ​ൾ താ​ള​മേ​ള​ങ്ങ​ളോ​ടെ​യാ​ണ് പാ​ന്പാ​റി​ന്‍റെ തീ​ര​ത്തേ​ക്ക് എ​ത്തി​ച്ച​ത്. എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും പ്ര​ത്യേ​ക പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും ന​ട​ന്നു.