ടൂ​റി​സം വാ​രാ​ഘോ​ഷം
Monday, September 25, 2023 10:35 PM IST
കാ​ഞ്ചി​യാ​ർ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജെ.​പി.എം ​കോ​ള​ജ് ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൂ​റി​സം വാ​രാ​ഘോ​ഷം ആ​രം​ഭി​ച്ചു. ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ഡെ​യ്സി റൂ​ട്ട്സ് എംഡി മെ​റി​ൽ മാ​ത്യു, ഇ​ൻ​സ​മാം ഉ​ൾ ഹ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

സ്കി​ൽ​സ് ഇ​ൻ ഡി​മാ​ന്‍റ് ഫോ​ർ ദ ​ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി ഇ​ൻ​ഡ​സ്ട്രി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം പാ​നി​കു​ള​ങ്ങ​ര യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ജോ​ണ്‍​സ​ണ്‍, വൈ​സ് പ്രി​ൻ​സിപ്പ​ൽ ഫാ. ​പ്രി​ൻ​സ് തോ​മ​സ് ച​ക്കാ​ല​യി​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ പേ​ണാ​ട്ടു​കു​ന്നേ​ൽ, വ​കു​പ്പ് മേ​ധാ​വി ടി.​എ​സ്. സ​നൂ​പ്കു​മാ​ർ എ​ന്നിവ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​നു എം.​എ, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.