ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ൾ
Monday, September 25, 2023 10:35 PM IST
ചെറു​തോ​ണി: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ചെ​റു​തോ​ണി പോ​ലീ​സ് സൊ​സൈ​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ക്ലി​ന്‍റ് സ്മാ​ര​ക ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

അ​ഞ്ചു മു​ത​ൽ എ​ട്ടു വ​യ​സു​വ​രെ പ്രാ​യ​മു​ള്ള (ഗ്രൂ​പ്പ് പ​ച്ച) വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ജെ​റേ​മി​യ സി.​ജോ​ഷി(​സെന്‍റ് ജോ​സ​ഫ് എ​ൽ പി ​സ്കൂ​ൾ കൊ​ച്ച​റ), ര​ണ്ടാം സ്ഥാ​നം അ​ഷ​ർ ഷൈ​ൻ, (ഗ​വ.​എ​ൽ പി ​വാ​ഴ​ത്തോ​പ്പ്), മൂ​ന്നാം സ്ഥാ​നം ഡെ​ൽ​ന ക്രി​സ് (ഷന്താൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ മു​ട്ടം) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

ഒ​ൻ​പ​ത് മു​ത​ൽ പ​ന്ത്ര​ണ്ടു വ​യ​സ് വ​രെ (ഗ്രൂ​പ്പ് വെ​ള്ള) വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥ​നം അ​ന​ശ്വ​ർ വി​ശ്വ​ക​ർ​മ (സെ​ന്‍റ് തോ​മ​സ് ഇ ​എംഎ​ച്ച്എ​സ് കു​മ​ളി), ര​ണ്ടാം സ്ഥാ​നം അ​യോ​ണ മ​രി​യാ ജോ​സ് (ഓ​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ക​ട്ട​പ്പ​ന), മൂ​ന്നാം സ്ഥാ​നം ജോ​സ്ന ജോ​ൺ​സ​ൺ (എ​സ്എ​ൻ എ​ച്ച്എ​സ് ക​ഞ്ഞി​ക്കു​ഴി).

പ​തി​മൂ​ന്നു മു​ത​ൽ പ​തി​നാ​റു വ​യ​സു വ​രെ പ്രാ​യ​മു​ള്ള (ഗ്രൂ​പ്പ് നീ​ല) വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം എ​സ്. അ​ഭി​ന​വ് (ഗ​വ. എ​ച്ച് എ​സ് എ​സ് രാ​ജ​ക്കാ​ട്), ര​ണ്ടാം സ്ഥാ​നം ടി.​എ​സ്. ശ്യാം ​കൃ​ഷ്ണ (എം​ആ​ർ​എ​സ് സ്കൂ​ൾ പൈ​നാ​വ്), മൂ​ന്നാം സ്ഥാ​നം എം.​ശ്രീ​ല​ക്ഷ്മി (ശ്രീ​നാ​രാ​യ​ണ എ​ച്ച് എ​സ് ന​ങ്കി​സി​റ്റി) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ (ഗ്രൂ​പ്പ് ചു​മ​പ്പ് ) ഒ​ന്നാം സ്ഥാ​നം ജീ​വ​ൻ ടെ​ൽ​സ് (അ​മ​ൽ ജ്യോ​തി പൈ​നാ​വ്), (ഗ്രൂ​പ്പ് മ​ഞ്ഞ) ഒ​ന്നാം സ്ഥാ​നം എ​ഡ്വി​ൽ മ​രി​യ സി​ബി (വി​മ​ല എ​ച്ച് എ​സ് വി​മ​ല​ഗി​രി ) ര​ണ്ടാം സ്ഥാ​നം അ​യാ​ൻ സ​ബീ​ർ (പി ​എ​ൽ പി ​സ്കൂ​ൾ വെ​ട്ടി​മ​റ്റം) എ​ന്നി​വ​രും നേ​ടി.

വി​ജ​യി​ക​ൾ​ക്ക് ന​വം​ബർ പ​തി​നാ​ലി​ന് ജി​ല്ലാ​ത​ല ശി​ശു​ദി​ന ആ​ഘോ​ഷ​വേ​ദി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.