വന്യജീവി വാരാഘോഷം: മത്സരം സംഘടിപ്പിക്കും
1338272
Monday, September 25, 2023 10:43 PM IST
ഇടുക്കി: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ, കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ കാൽവരിമൗണ്ട് കാൽവരി ഹൈസ്കൂളിൽ നടത്തും. പെൻസിൽ ഡ്രോയിംഗ്, ഉപന്യാസം, വാട്ടർ കളർ, പ്രസംഗം , ക്വിസ് എന്നിങ്ങനെ വിവിധ വിഭാഗത്തിലാണ് മത്സരങ്ങൾ.
ജില്ലാതലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2500, 1500, 1000 രൂപാ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഓരോ മത്സരത്തിനും അംഗീകാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടെ എത്തുന്ന രണ്ട് പേർക്ക് വീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം.
ക്വിസ് മത്സരത്തിന് രണ്ടു പേർ ഉൾപ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തിൽ നിന്നും ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ഹയർ സെക്കൻഡറി തലത്തിലുള്ള മത്സരാർഥികളെ കോളജ് വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഫോണ് 04862 232505, 9946413435.