പീ​രു​മേ​ട് ഡി​വൈ​എ​സ്പി ജെ.​ കു​ര്യാ​ക്കോ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Tuesday, September 26, 2023 10:56 PM IST
പീ​രു​മേ​ട്: ഡി​വൈ​എ​സ്പി ജെ. ​കു​ര്യാ​ക്കോ​സി​നെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും നി​ർ​ദേ​ശം. കു​മ​ളി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു വൈ​കി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന സം​ഭ​വ​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി​യാ​യ മുപ്പത്തൊന്നുകാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ കു​മ​ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ​ഫോ​ണ്‍, ഐ​പാ​ഡ് തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു.

ഈ ​സ​മ​യം പ്ര​തി​ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ട്ടും അ​റ​സ്റ്റ് ​ചെ​യ്യു​ന്ന​ത് നീ​ട്ടി​വ​യ്ക്കാ​ൻ ഡി​വൈ​എ​സ്പി നി​ർ​ദേ​ശം ന​ൽ​കി​യ​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും സ​മ​യം ല​ഭി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​.

പ്ര​തി​ക​ളെ പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​റ​സ്റ്റ് ​ചെ​യ്തു. സം​ഭ​വ​ത്തി​ൽ കു​മ​ളി എ​സ്ഐ പി.​ഡി.​അ​നൂ​പ്മോ​നെ നേ​ര​ത്തേ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഉ​പ്പു​ത​റ എ​സ്എ​ച്ച്ഒ ഇ.​ബാ​ബു, മു​ല്ല​പ്പെ​രി​യാ​ർ എ​സ്എ​ച്ച്ഒ ടി.​ഡി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ വ​കു​പ്പുത​ല അ​ന്വേ​ഷ​ണ​ത്തി​നും ശി​പാ​ർ​ശ​യു​ണ്ട്.