നി​ക്ഷേ​പത്ത​ട്ടി​പ്പ്: ആക്‌ഷൻ കൗൺസിൽ ധ​ര്‍​ണ ന​ട​ത്തി
Tuesday, September 26, 2023 11:04 PM IST
നെ​ടു​ങ്ക​ണ്ടം: നി​ക്ഷേ​പത്തട്ടി​പ്പ് ആ​രോ​പി​ച്ച് ഇ​ടു​ക്കി ജി​ല്ലാ ഡീ​ലേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലേ​ക്ക് ആ​ക‌്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. 36 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ബാ​ങ്കി​ല്‍ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് ആ​ക‌്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ആ​രോ​പി​ച്ചു.

ത​ട്ടി​പ്പ് ന​ട​ത്തി​യ ഭ​ര​ണസ​മി​തി​യം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സ്വ​ത്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ട​ണ​മെ​ന്നും ത​ട്ടി​പ്പി​ന് ഒ​ത്താ​ശ ചെ​യ്ത സ​ഹ​ക​ര​ണ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ നി​യ​മ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​കെ ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ, വീ​ട് നി​ര്‍​മ്മാ​ണം എ​ന്നി​വ​യ്ക്കുമാ​യി സ്വ​രൂ​പി​ച്ച തു​ക​യാ​ണ് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും സെ​ക്ര​ട്ട​റി​യും ചേ​ര്‍​ന്ന് അ​പ​ഹ​രി​ച്ച​തെ​ന്ന് ആ​ക‌്ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ​റ​ഞ്ഞു. ആ​‌ക‌്ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ്പ​റ​മ്പി​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജയിം​സ് മാ​ത്യു, വ്യാ​പാ​രി സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ആ​ലും​മൂ​ട്ടി​ല്‍, ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​മ്പി​ല്‍, ജ​യിം​സ് കൂ​ട​പ്പാ​ട്ട്, ടി. ​പ്ര​കാ​ശ്, തോ​മ​സ് താ​ഴ​ത്തേ​ട​ത്ത്, വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.