അ​ടി​മാ​ലി സ​ബ്ജി​ല്ല സ്കൂ​ൾ കാ​യി​കമേ​ള
Tuesday, September 26, 2023 11:04 PM IST
രാ​ജാ​ക്കാ​ട്: അ​ടി​മാ​ലി സ​ബ്ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ഒ​ക്‌ടോബ​ർ 4 മു​ത​ൽ 7 വ​രെ എ​ൻആ​ർ സി​റ്റി എ​സ്എ​ൻവി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ​ഉ​പ​ജി​ല്ല​യി​ലെ 114 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 1400 ൽപ​രം കാ​യി​ക താ​ര​ങ്ങ​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.​

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം അ​ടി​മാ​ലി എ​ഇഒ ​ആ​നി​യ​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഡി.​ രാ​ധാ​കൃ​ഷ്ണ​ൻ ത​മ്പി അ​ധ്യക്ഷ​ത വ​ഹി​ച്ചു.

​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ,എ​ച്ച് എം ​ഫോ​റം പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​സ​ഫ്, പിടിഎ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഐ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ബീ​ഷ്, കാ​യി​കാ​ധ്യാപ​ക സം​ഘ​ട​ന സെ​ക്ര​ട്ട​റി എ.​ സു​നി​ൽ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഒ.​എ​സ്. റെ​ജി തുടങ്ങി യവർ പ്ര​സം​ഗി​ച്ചു.