വണ്ടിപ്പെരിയാർ: ജീവനക്കാരുടെ അഭാവം മൂലം പീരുമേട് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു.
തോട്ടം മേഖലയായ പീരുമേട്ടിലെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന പീരുമേട് താലൂക്ക് ആശുപത്രിയിൽ 500 അധികം രോഗികളാണ് ദിവസവും എത്തുന്നത്.
ജനറൽ മെഡിസിൻ, ഗൈനക്കോളജി വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനത്തിനായാണ് ഏറ്റവും കൂടുതലാളുകൾ ആശുപത്രിയിലെത്തുന്നത്. ഈ വിഭാഗത്തിലാണ് ഡോക്ടർമാരുടെ കുറവ് കൂടുതലായി അനുഭവപ്പെടുന്നത്.