വ​നംവ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു; ഹെ​ലി​ബ​റി​യാ​യി​ൽ പു​ലി
Wednesday, October 4, 2023 12:07 AM IST
ഉപ്പു​ത​റ: ഏ​ല​പ്പാ​റ ഹെ​ലി​ബ​റി​യ 37 പു​തു​വ​ൽ ഭാ​ഗ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം വ​നംവ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഹെ​ലി​ബ​റി​യ 37 പു​തു​വ​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ക​ട്ട​ക്ക​യം ചാ​ക്കോ​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് പു​ലി​യു​ടെ ചി​ത്രം കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്.

ഇ​തോ​ടെ​ വ​നം വ​കു​പ്പ് പു​ലി സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ചാ​ക്കോ​ച്ച​ന്‍റെ ര​ണ്ടു വ​യ​സ് പ്രാ​യ​മാ​യ പ​ശു​ക്കി​ടാ​വി​നെ പു​ര​യി​ട​ത്തി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​രം വ​നംവ​കു​പ്പി​ൽ അ​റി​യി​ച്ച​തി​നെ ത്തുട​ർ​ന്ന് പ​ശു കി​ട​ന്ന സ്ഥ​ല​ത്ത് ഞായറാഴ്ച കാ​മ​റ സ്ഥാ​പി​ച്ചു .

ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കൂ​ടു​ത​ൽ മാം​സം ഭ​ക്ഷി​ച്ചതാ​യും കി​ട​ന്ന സ്ഥ​ല​ത്തുനി​ന്ന് 3 മീ​റ്റ​റോ​ളം പ​ശു​ക്കിടാവി​നെ വ​ലി​ച്ചുമാ​റ്റി​യ​താ​യും ക​ണ്ടു. ഇതേ ദി​വ​സം ചാ​ക്കോ​ച്ച​ൻ പു​ലി​യെ കാ​ണു​ക​യും ചെ​യ്തു.

ചാ​ക്കോ​ച്ച​ന്‍റെ വീ​ടി​നു സ​മീ​പ​ത്താ​ണ് കോ​ഴി​ക്കാ​നം തേ​യി​ലത്തോ​ട്ടം. തോട്ട ത്തിന്‍റെ കുറേഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി കാ​ടുപി​ടി​ച്ച് വ​ന​ത്തി​നു സ​മാ​ന​മാ​ണ്.