ദോ​ശ കിട്ടിയില്ല; ജീ​വ​ന​ക്കാ​ര​ന്‍റെ മൂ​ക്ക് ക​ടി​ച്ചു​പ​റി​ച്ചു
Wednesday, October 4, 2023 12:07 AM IST
ക​ട്ട​പ്പ​ന: ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ച്ച ത​ട്ടു​ക​ട​യി​ൽനി​ന്നു ദോ​ശ ല​ഭി​ക്കാ​ഞ്ഞതി​നെത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍റെ മൂ​ക്ക് ക​ടി​ച്ചു​പ​റി​ച്ചെ​ടു​ത്ത് പ​രാ​ക്ര​മം. പു​ളി​യ​ന്മ​ല​യി​ലെ ത​ട്ടു​ക​ട ജീ​വ​ന​ക്കാ​ര​ൻ പു​ളി​യ​ന്മ​ല ചി​ത്രാ​ഭ​വ​നി​ൽ ശി​വ​ച​ന്ദ്ര​ന്‍റെ (36) മൂ​ക്കാ​ണ് യു​വാ​വ് ക​ടി​ച്ചു​പ​റി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്ത് ബേ​ക്ക​റി ന​ട​ത്തു​ന്ന വ്യ​ക്തി​യു​ടെ മ​ക​നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ത​ട്ടു​ക​ട​യി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ തീ​ർ​ന്ന​തോ​ടെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ട​യ്ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് ഭ​ക്ഷ​ണം ചോ​ദി​ച്ച് എ​ത്തി​യ​ത്. എ​ല്ലാം തീ​ർ​ന്നെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ക​ട​യു​ട​മ​യ്ക്ക് ക​ഴി​ക്കാൻ വ​ച്ചി​രു​ന്ന ഭ​ക്ഷ​ണം ക​ണ്ട് ഇ​യാ​ൾ പ്ര​കോ​പി​ത​നാ​യി ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റമായി. തുടർന്ന് മാ​ണി​ക്യം എ​ന്ന ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു. ഇ​തു​ക​ണ്ട് ത​ട​സം പി​ടി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ശി​വ​ച​ന്ദ്ര​നെ മ​ർ​ദി​ച്ച് മൂ​ക്ക് ക​ടി​ച്ചു​പ​റി​ച്ച​ത്.

സാ​ര​മാ​യി പ​രിക്കേ​റ്റ ഇ​യാ​ളെ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.