വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1373991
Tuesday, November 28, 2023 12:24 AM IST
രാജാക്കാട്:വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. രാജാക്കാട് മമ്മട്ടിക്കാനം ഇല്ലിക്കൽ മുഹമ്മദിന്റെ മകൻ നിസാർ(33)ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12ന് നിസാർ ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മമ്മട്ടിക്കാനം കുരിശുപളളിക്ക് മുൻവശത്ത് മറിഞ്ഞാണ് അപകടം ഉണ്ടായത്.
അപകടത്തിൽ തലയ്ക്കും കൈക്കും ഗുരുതര പരിക്കേറ്റ നിസാറിനെ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് മമ്മട്ടിക്കാനം ഖബർസ്ഥാനിൽ സംസ്കരി ക്കും.ഭാര്യ: ചിഞ്ചു.മക്കൾ: നിഷാന, നൂഹാ.