സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു​: കെ​പി​എ​സ്ടി​എ
Tuesday, November 28, 2023 11:31 PM IST
തൊ​ടു​പു​ഴ: സ​ർ​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ കെ-​ടെ​റ്റ് പ​രീ​ക്ഷ​യി​ലൂ​ടെ സ​ർ​ക്കാ​ർ അ​ധ്യാ​പ​ക​രെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​വീ​സി​ലു​ള്ള കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് യോ​ഗ്യ​ത നേ​ടാ​ൻ അ​വ​സ​രം എ​ന്ന നി​ല​യ്ക്കാ​ണ് സ​ർ​വീ​സി​ലു​ള്ള​വ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ഇ​തി​ന് കെ-​ടെ​റ്റ് പ​രീ​ക്ഷ​യു​ടെ ഇ​ര​ട്ടി ഫീ​സ് അ​ധ്യാ​പ​ക​രി​ൽനി​ന്ന് ഈ​ടാ​ക്കി​. ഫ​ലം വ​ന്ന​പ്പോ​ൾ അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് വി​ജ​യം.


ഖ​ജ​നാ​വി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​നു​ള്ള ഉ​പാ​ധി​യാ​യാ​ണ് സ​ർ​ക്കാ​ർ കെ-​ടെ​റ്റ് പ​രീ​ക്ഷ​യെ ഉ​പ​യോ​ഗി​ച്ച​ത്. നി​ല​വി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് പ​രി​ധി കു​റ​യ്ക്കു​ക​യോ പു​ന​ർ പ​രീ​ക്ഷ ന​ട​ത്തു​ക​യോ ചെ​യ്ത് അ​ധ്യാ​പ​ക​ർ​ക്ക് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു. വി.​എം.​ഫി​ലി​പ്പ​ച്ച​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.