അ​മ്പെ​യ്ത്തി​ൽ നെ​ടുങ്ക​ണ്ടം എംഇഎ​സി​ന്‍റെ മി​ന്നും പ്ര​ക​ട​നം
Tuesday, November 28, 2023 11:44 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി അ​മ്പെ​യ്തത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നെ​ടു​ങ്ക​ണ്ടം എം ​ഇഎ​സ് കോ​ള​ജ് മെ​ഡ​ലു​ക​ൾ എ​യ്തി​ട്ടു.

കോ​ള​ജി​ലെ പ്ര​ണ​വ് കൃ​ഷ്ണ റീ​ക​ർ​വ് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​വും വി​സ്മ​യ ബാ​ബു കോ​മ്പൗ​ണ്ട് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​വും അ​തു​ല്യ സോ​മ​ൻ ഇ​ന്ത്യ​ൻ റൗ​ണ്ടി​ൽ വെ​ള്ളി​യും നേ​ടി.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നെ​ടു​ങ്ക​ണ്ടം എം ​ഇ എ​സ് കോ​ള​ജ് ഓ​വ​റോ​ൾ റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​യി. പ്ര​ണ​വ് കൃ​ഷ്ണ ഒ​ന്നാം വ​ർ​ഷ ബി​എ ഇ​ക്ക​ണോ​മി​ക്‌​സ് വി​ദ്യാ​ർ​ഥി​യും വി​സ്മ​യ ബാ​ബു ഒ​ന്നാം വ​ർ​ഷ കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി​യും അ​തു​ല്യ സോ​മ​ൻ ഒ​ന്നാം വ​ർ​ഷ എംഎ ഹി​സ്റ്റ​റി വി​ദ്യാ​ർ​ഥി​യു​മാ​ണ്.